പയ്യോളി: മണിയൂരിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവും പി.ഡബ്ല്യു.ഡി കരാറുകാരനും മങ്കര മഹല്ല് കമ്മറ്റി അംഗവും ഹയാത്തുൽ ഇസ്ലാം മദ്റസയുടെ പ്രസിഡന്റുമായിരുന്ന പനാട്ട് അസയിനാർ (77) നിര്യാതനായി. ഭാര്യ: നബീസ പന്തീരിക്കര. മക്കൾ: സജിന, സൈറാസ്, നസറി. മരുമക്കൾ: നൗഷാദ് മേക്കുനി, നൗഷാദ് മൂടാടി, റജുല ചെരണ്ടത്തൂർ. സഹോദരങ്ങൾ: ആയിഷ തിയ്യറോത്ത്, പരേതരായ ബീവി വളവിൽ ചെരണ്ടത്തൂർ, ആമിന കല്ലടപ്പൊയിൽ ചെരണ്ടത്തൂർ.