വടകര: വടകരയിലെ പ്രമുഖ വ്യാപാരി കരിമ്പനപാലം തപസ്യയിൽ തയ്യുള്ളതിൽ സുരേന്ദ്രൻ (72) നിര്യാതനായി. അശോക് തിയറ്റര്‍ മാനേജിങ് പാര്‍ട്ണറാണ്. അമൃത പബ്ലിക് സ്കൂൾ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.പിതാവ്: പരേതനായ തയ്യുള്ളതിൽ നാരായണൻ. മാതാവ്: പരേതയായ ചീരു. ഭാര്യ: അനിത. മക്കള്‍: അശ്വിന് (ദുബൈ), സിദ്ധാര്‍ഥ് (യു.എസ്.എ). മരുമകള്‍: ശിഖ. സഹോദരങ്ങൾ: ഡോ. ഭരതൻ (യു.എസ്.എ), പരേതരായ ലക്ഷ്മി, ബാലൻ, രാജൻ, ജയദാസൻ, ചന്ദ്രൻ.മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ കരിമ്പനപ്പാലത്തെ തപസ്യയിൽ പൊതുദർശനത്തിനുവെക്കും. ചൊവ്വാഴ്ച സംസ്കാരം വൈകീട്ട് മൂന്നിന് പുതുപ്പണത്തെ തയ്യുള്ളതിൽ തറവാട്ട് വീട്ടുവളപ്പിൽ.