എളേറ്റിൽ: കുത്തുകല്ലുങ്ങൽ മാളിയേക്കൽ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി. മക്കൾ: കെ.കെ. അബ്ദുറഹ്മാൻകുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ ചേമഞ്ചേരി യു.പി.എസ്), അബ്ദുൽ മജീദ് (ഫാർമസിസ്റ്റ്, ജമാഅത്തെ ഇസ്ലാമി എളേറ്റിൽ വട്ടോളി പ്രാദേശിക അമീർ), റംല ചളിക്കോട്, ഫൗസിയ വടുവൻകണ്ടി (പനക്കോട്), സക്കീന പന്നൂർ.
മരുമക്കൾ: കുഞ്ഞായിൻ കുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ പേരാമ്പ്ര യു.പി.എസ്), കെ. അബ്ദുറഹിമാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ മുല്ലക്കൊടി എ.യു.പി.എസ് കണ്ണൂർ), അബ്ദുല്ലക്കോയ പന്നൂർ (എൻജിനീയർ), സുബൈദ, സഫിയ പുല്ലാളൂർ. സഹോദരങ്ങൾ: ആമിന, പരേതരായ അബ്ദുറഹിമാൻ കുട്ടിഹാജി, കുഞ്ഞാലി ഹാജി, മറിയ.