പേരാമ്പ്ര: ആദ്യകാല മുസ്ലിം ലീഗ് നേതാവ് മുയിപ്പോത്ത് രയരോത്ത് കുറുപ്പന കണ്ടി അമ്മദ് (86) നിര്യാതനായി.
മേപ്പയ്യൂർ, കീഴ്പയ്യൂർ, മുയിപ്പോത്ത് പ്രദേശങ്ങളിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന ഇദ്ദേഹം മുൻ വളന്റിയർ ക്യാപ്റ്റൻ കൂടിയായിരുന്നു. വെണ്ണാറോട് മസ്ജിദുന്നൂർ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഇസ്മാഇൽ, അബ്ദുസ്സലാം, അബ്ദുൽ മജീദ്, അബ്ദുല്ലത്തീഫ്, അബ്ദുറസാഖ്, മുസ്തഫ.
മരുമക്കൾ: നഫീസ, ഫാത്തിമ, ആയിശ, സറീന, ജസ്ന, സറീന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുറസാഖ്, നഫീസ, പരേതരായ മൊയ്തി, ഇബ്രാഹീം, കുഞ്ഞബ്ദുല്ല, അസ്സയിനാർ.