മസ്കത്ത്: അസുഖത്തെതുടർന്ന് മലയാളി ബാലിക ഒമാനിൽ നിര്യാതയായി. തൃശൂർ കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫ്സലിന്റെ (ഷാഹി ഫുഡ്സ് സെയിൽസ്മാൻ) മകൾ ഹന ഫാത്തിമ (ഏഴ്) ആണ് കഴിഞ്ഞദിവസം സമാഇൽ ആശുപത്രിയിൽ മരിച്ചത്. മാതാവ്: തസ്നീം. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി സമാഇൽ അൽ തസ്സിൻ ഖബർ സ്ഥാനിൽ മറവുചെയ്തു.