ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം കവലയിൽ സിഗ്നൽ തെറ്റിച്ചെത്തിയ വാഹനം യുവാവിന്റെ ജീവനെടുത്തു. വി.ആർ. പുരം പാലസ് റോഡിന് സമീപം മാളിയേക്കൽ മാളക്കാരൻ പൗലോസിന്റെ മകൻ ജീസൺ (32) ആണ് മരിച്ചത്.
പോട്ട ആശ്രമം കവലയിൽ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് അപകടം ഉണ്ടായത്. ജീസണും ഭാര്യ നിമിഷയും ബൈക്കിൽ ആശ്രമം റോഡിൽനിന്ന് സിഗ്നൽ ലഭിച്ചതിനെ തുടർന്ന് ദേശീയപാത മുറിച്ച് ചാലക്കുടി ഭാഗത്തേക്ക് കടക്കുമ്പോഴാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാൻ സിഗ്നൽ തെറ്റിച്ച് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ് പരിക്കേറ്റ രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീസൺ മരിച്ചു.