കാഞ്ഞാണി: പ്ലഗ് സ്വിച്ച് നന്നാക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞാണി ആനക്കാട് ആറ്റുപുറത്ത് നാരായണന്റെ മകൻ സജീവ് കുമാർ (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.45 ഓടെ വീടിന് സമീപമുള്ള കല്ലയിൽ സജീഷ് എന്നയാളുടെ വീട്ടിലെ പ്ലഗ് റിപ്പയറിങ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ശാന്ത. ഭാര്യ: ദിവ്യ. മകൾ: സൗപർണിക. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.