തൃശൂർ: സി.പി.ഐ നേതാവായിരുന്ന, പരേതനായ അയ്യന്തോൾ തത്രത്തിൽ ടി.എൽ. ജോർജിന്റെ ഭാര്യ ഫിലോമിന ജോർജ് (73) നിര്യാതയായി. സി.പി.ഐ മണ്ഡലം കമ്മിറ്റി, അയ്യന്തോൾ ലോക്കൽ കമ്മിറ്റി, മഹിള സംഘം ജില്ല കമ്മിറ്റി എന്നിവയിൽ അംഗവും അയ്യന്തോൾ സർവിസ് സഹകരണ ഡയറക്ടറുമായി പ്രവർത്തിച്ചിട്ടുണ്ട്. മഹിള സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മക്കൾ: ജോഫി, ഫിജോയ് (എക്സൈസ്).