കല്യാശ്ശേരി: കല്യാശ്ശേരി സെൻട്രൽ കപ്പോത്ത് കാവ് റോഡിന് സമീപം പി.പി. കാർത്യായനി (79) നിര്യാതയായി. റിട്ട. ഹെൽത്ത് സൂപ്പർ വൈസറാണ്. പിതാവ്: പരേതനായ മാതമംഗലത്തെ കുഞ്ഞപ്പു. മാതാവ്: പരേതയായ കുഞ്ഞാതി. ഭർത്താവ്: കൊട്ടോടി മുകുന്ദൻ. മകൻ: സജികുമാർ കൊട്ടോടി (അധ്യാപകൻ, കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എൻ.സി.സി ഓഫിസർ). മരുമകൾ: ഷീന (പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് യു.പി സ്കൂൾ). സഹോദരങ്ങൾ: മാധവി, രാമൻ, രഘു, രാധ, ഗംഗാധരൻ, പരേതരായ നാരായണി, ദേവകി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.