തളിപ്പറമ്പ്: തലോറ എ.കെ.ജി റോഡിന് സമീപം താമസിക്കുന്ന ടി.വി. ശ്രീധരൻ (70 -റിട്ട. നഴ്സിങ് അസി. താലൂക്ക് ഗവ. ആശുപത്രി) നിര്യാതനായി. തലോറ എ.കെ.ജി സ്മാരക കലാസമിതിയുടെ പ്രഥമ പ്രസിഡന്റും നാടക കലാകാരനുമായിരുന്നു. ഭാര്യ: കെ.വി. ശാന്ത. മക്കൾ: കെ.വി. സുനീഷ്, കെ.വി. സുജിത്ത് (ഇരുവരും ടൈൽസ് ഇൻഡോറിയം ധർമശാല), പരേതയായ കെ.വി. സുനിത. മരുമക്കൾ: ലിജിന (ധർമശാല), രശ്മി (മാലൂർ). സഹോദരങ്ങൾ: ടി.വി. കുഞ്ഞിരാമൻ, കല്യാണി (അതിയടം), ലക്ഷ്മി, രുഗ്മിണി, പരേതനായ ടി.വി. കുഞ്ഞിക്കണ്ണൻ. ബുധനാഴ്ച രാവിലെ ഏഴു മുതൽ ഒമ്പതു വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് തലോറയിൽ സംസ്കരിക്കും.