ബേപ്പൂർ: മാളിയേക്കൽ അബ്ദുറഹിമാൻ (അബ്ദു മൂപ്പൻ -78) നിര്യാതനായി. ഉരു നിർമാണ ഖലാസി മൂപ്പനായിരുന്നു. പെരുമൺ ട്രെയിൻ ദുരന്ത വേളയിൽ ഖലാസിമാരുടെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കൾ: നാദിറ, അബ്ദുറഹിം, റസീബ് ഹുസൈൻ കോയ, റനീഷ്. മരുമക്കൾ: മുഹമ്മദ് കോയ പെരുമണ്ണ, ഹസീന, ഹാഷിറ, ഫാസില. സഹോദരങ്ങൾ: സിദ്ദീഖ്, ഖദീസൈ, പരേതരായ മമ്മദ്കോയ മൂപ്പൻ, ബിച്ചി പാത്തുമ്മൈ, ആയിഷൈ.