കാഞ്ഞങ്ങാട്: കൊട്ടിലങ്ങാട് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് ചിത്താരി കൊട്ടിലങ്ങാട്ടെ മുഹമ്മദ് ഹാജി (84) നിര്യാതനായി. ചിത്താരി ഖിളർ ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ ദൈനബി ഹജ്ജുമ്മ. മക്കൾ: ബി. അബൂബക്കർ, ബി. ബഷീർ, അഷറഫ്, സത്താർ, ഫാത്തിമ, സക്കീന, റുഖിയ, മുബീന. മരുമക്കൾ: അബ്ദുറഹിമാൻ, മൊയ്തു, അബ്ദുറഹിമാൻ, ആമു, സഫരിയ, ജാസ്മീൻ, സാബിറ, സാനിയ.