പഴയങ്ങാടി: മാട്ടൂൽ സൗത്ത് ഒളിയങ്കര പള്ളിക്ക് സമീപത്തെ ദാറുറഹ്മയിൽ സി.പി. അബ്ദുറഹിമാൻ ഹാജി (86) നിര്യാതനായി. കണ്ണൂർ ആശീർവാദ് ആശുപത്രി സ്ഥാപകനാണ്. കണ്ണൂരിലുണ്ടായിരുന്ന ആശീർവാദ് ടൂറിസ്റ്റ് ഹോമിന്റെ ഉടമയായിരുന്നു. മാട്ടൂൽ ഒളിയങ്കര മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: കെ.പി. ലൈല (മാട്ടൂൽ സൗത്ത്), പരേതയായ കെ.വി. മറിയം. മക്കൾ: ജമീല (ഏഴോംമൂല), ഖൈറുന്നിസ (മാട്ടൂൽ നോർത്ത്), ഹബീബ്, സുഹൈൽ, സഅദ് (മൂവരും സെവൻ സ്റ്റാർ ഏജൻസി, മാട്ടൂൽ പാർട്ട്ണർമാർ), അലീമ, ഫാത്തിമ, ആബിദ, സഹല. മരുമക്കൾ: ഡോ. എം. അബ്ദുസ്സലാം (ഫാത്തിമ ക്ലിനിക്, മൊട്ടാമ്പ്രം), പി. ജമാലുദ്ദീൻ (മഫാസ്, പഴയങ്ങാടി), ഷഫീഖ് (മാട്ടൂൽ), റമീസ്(കോഴിബസാർ, മാടായി), നജ്മുദ്ദീൻ (പാപ്പിനിശ്ശേരി), സൈറ (കൊല്ലം), മസ്ന (മാട്ടൂൽ സൗത്ത്). സഹോദരങ്ങൾ: സി.പി. ഖദീജ, പരേതരായ അബ്ദുല്ല, ഉമ്മർ, ആയിഷ, നഫീസ, കുഞ്ഞാമിന.