പയ്യന്നൂർ: കണ്ടങ്കാളിയിലെ അപ്പാടെ കല്ലിടിൽ ശ്യാമള (67) നിര്യാതയായി. പരേതരായ പാതിക്കാരൻ കുഞ്ഞപ്പന്റെയും എ.കെ. കാർത്യായനി അമ്മയുടെയും മകളാണ്. ഭർത്താവ്: കാമ്പ്രത്ത് രാഘവ പൊതുവാൾ (റിട്ട. മിലിട്ടറി സർവിസ്). മക്കൾ: എ.കെ. ശരത്ത് കുമാർ (എച്ച്.ഡി.എഫ്.സി ലിമിറ്റഡ്, കണ്ണൂർ), എ.കെ. വിനീത, എ.കെ. പ്രശാന്ത് കുമാർ (ഫിറ്റർ). മരുമക്കൾ: രമ്യ (മൊറാഴ), വിനോദ് (കുവൈത്ത്). സഹോദരൻ: എ.കെ. രാജീവൻ.