തലശ്ശേരി: കതിരൂർ പൊക്കായി മുക്കിലെ ജാസ്മിൻ ഹൗസിൽ ടി.പി. ജംഷീർ (39) നിര്യാതനായി. ഷാർജയിൽ അൽമദാം ഒപ്റ്റിക്കൽസ് നടത്തിവരുകയായിരുന്നു. വി. മൊയ്തു - നഫീസു ദമ്പതികളുടെ മകനാണ്. ഭാര്യ: ത്രീ സ്റ്റാർ പന്തൽ ഉടമ ഹുസ്സന്റെ മകൾ ഷഫ്സീന പുല്ലിയോടി. സഹോദരങ്ങൾ: ജഫാസ്, പരേതനായ ജാസ്മിൻ.