കൊടുങ്ങല്ലൂർ: ആദ്യകാല സി.പി.എം നേതാവും നഗരസഭ കൗൺസിലറുമായിരുന്ന തിരുവള്ളൂർ ഒല്ലാശ്ശേരി ശങ്കരൻ (93) നിര്യാതനായി. ലോകമലേശ്വരം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കൊടുങ്ങല്ലൂർ വിവിധോദ്ദേശ്യ സഹകരണ സംഘം ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ചന്ദ്രമോഹൻ (റിട്ട. ജില്ല സ്പോർട്സ് ഓഫിസർ), ബേബി, ചന്ദ്രമണി (റിട്ട. പ്രഫസർ, എസ്.എൻ കോളജ് നാട്ടിക), രാമചന്ദ്രൻ, ചന്ദ്രബാബു, മിനി, ഷിമ്മി (സിവിൽ എൻജിനീയർ), നിമ്മി (ബിന്ദു), പരേതയായ സതി. മരുമക്കൾ: പ്രഭ. (റിട്ട. പ്രധാനാധ്യാപിക, തിരുവള്ളൂർ എൽ.പി.എസ്), വിപിന, രാമനാഥൻ (റിട്ട. മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്), ജീന, ദേവദാസ്, മഞ്ജുഷ, ജിനി, പ്രദീപ് കുമാർ, പരേതനായ സോമൻ.