പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കോട്ടപ്പറമ്പിൽ പരേതനായ താണിയൻ മൊയ്തീന്റെ മകൻ ഹനീഫ (55) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.
ഒരു മാസം മുമ്പാണ് അവധിക്കുശേഷം നാട്ടിൽനിന്ന് തിരിച്ചുപോയത്. മാതാവ്: നഫീസ. ഭാര്യ: ആരിഫ (വടക്കാങ്ങര). മക്കൾ: ഹെന്ന ഷെറിൻ, നിദ ഷെറിൻ, ഹുദ ഷെറിൻ. സഹോദരങ്ങൾ: ഹംസ, മുജീബ്, താണിയൻ സലീന (അങ്ങാടിപ്പുറം പഞ്ചായത്ത് അംഗം).
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും.