ഇരിട്ടി: പയഞ്ചേരി മുക്ക് ബ്യൂട്ടി സോൺ സലൂൺ ഉടമ പുന്നാട് കുഴുമ്പിൽ അമ്പലത്തിന് സമീപം ശ്രീരാഗത്തിൽ കെ.വി. രാജൻ (68) നിര്യാതനായി. വിമുക്ത ഭടനും കോൺഗ്രസ് ഇരിട്ടി മണ്ഡലം എക്സിക്യൂട്ടിവ് അംഗവും ബൂത്ത് വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ശ്രീദേവി. മക്കൾ: പ്രവീൺ (ആർമി, ജമ്മു), പ്രജിന, പ്രജിൽ (അധ്യാപകൻ, ഇരിട്ടി എം.ജി കോളജ്). മരുമക്കൾ: ദീപ്തി ദാമോദരൻ, ചിദാനന്ദൻ, ആതിര. സംസ്കാരം ശനിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.