ഇരിക്കൂർ: ആയിപ്പുഴ തുമ്പോൽ ബദരിയ്യ നഗറിലെ കെ.ടി. ഹൗസിൽ മുഹമ്മദ് മുസ്ലിയാർ ശിവപുരം (51) നിര്യാതനായി. ഏറെക്കാലം ആയിപ്പുഴ അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ അധ്യാപകനായിരുന്നു. ശിവപുരത്തെ സീതി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കെ.ടി. റുബീയ (ആയിപ്പുഴ തുമ്പോൽ). മക്കൾ: റിസ്വാന, ഫർസീന, മിസ്ബാഹ്, റിജാഹിന. മരുമക്കൾ: ആസിഫ്, ഹാരിസ്. സഹോദരങ്ങൾ: സൈനബ, സാഹിദ, ആയിഷ, പരേതനായ അബൂട്ടി.