കൊടുവായൂർ: കൊടുവായൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മലയകോട് കുന്നത്ത് വീട്ടിൽ കെ. കുട്ടുമണി (73) നിര്യാതനായി. കൊല്ലങ്കോട് സി.പി.എം ഏരിയ കമ്മിറ്റി അംഗം, എത്തനൂർ സി.പി.എം മുൻ ലോക്കർ സെക്രട്ടറി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അംഗം, കൊടുവായൂർ സഹകരണ സ്റ്റോർ മുൻ പ്രസിഡന്റ്, കെ.എസ്.കെ.ടി.യു മുൻ കൊല്ലങ്കോട് ഏരിയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: കമലം. മക്കൾ: സുജീത്, സുരേഷ്, സുജീഷ്. മരുമക്കൾ: മിനില, സുകന്യ, കൃഷ്ണ. സഹോദരങ്ങൾ: തത്തക്കുട്ടി, കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ, കുമാരി, രമാദേവി, ലത. ഭൗതികശരീരം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലും 10.30 മുതൽ 11.30 വരെ കൊടുവായൂർ എ.കെ.ജി മന്ദിരത്തിലും പൊതുദർശനത്തിനു വെച്ചതിനുശേഷം വൈകീട്ട് മൂന്നിന് തേങ്കുറിശ്ശി വാതക ശ്മശാനത്തിൽ സംസ്കരിക്കും.