ഫറോക്ക്: മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായിരുന്ന കല്ലമ്പാറ ചെമ്മനാട്ടിൽ ബഡേരി ബി. സെയ്തലവി (72) നിര്യാതനായി. തുടർച്ചയായി രണ്ടുതവണ ഫറോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 2005 -2010 കാലയളവിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനായിരുന്നിട്ടുണ്ട്. സി.ടി. അഹമ്മദലി തദ്ദേശ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ പേഴ്സനൽ അസിസ്റ്റന്റായും പ്രവർത്തിച്ചു. മുസ്ലിം ലീഗ് വാർഡ് -പഞ്ചായത്ത് പ്രസിഡന്റ്, മിഫ്താഹുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകാംഗം, രിഫാഈ മസ്ജിദ് മിഫ്താഹുൽ ഉലൂം മദ്റസ കമ്മിറ്റി പ്രസിഡന്റ്, മുതുവാട്ടുപാറ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, മുൻ പഞ്ചായത്ത് അംഗങ്ങളുടെ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: അഷ്കർ, ആഷിഖ്, നാസിയ, സജ്ന, ജംഷത്ത്. മരുമക്കൾ: നാസർ, നൗഷിബ്, ജംഷീർ, റോസി, ഷാമിയ. സഹോദരങ്ങൾ: ബിച്ചിക്കോയ, ആയിഷക്കുട്ടി, മൈമൂനത്ത്, റംലത്ത്.