ബാലുശ്ശേരി: അറപ്പീടിക പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും തച്ചുശാസ്ത്ര വിദഗ്ധനുമായ കുന്നുംപുറത്ത് ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ എമ്മച്ചംകണ്ടി ഇന്ദിര (ചീക്കിലോട്). മക്കൾ: രാജേഷ് (ജില്ല ഇൻഷുറൻസ് ഓഫിസ് മലപ്പുറം), രജീഷ് (ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടർ), റിനീഷ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം). മരുമക്കൾ: ജോഷ്മ പറമ്പിൽബസാർ (ജി.വി.എച്ച്.എസ്.എസ് ചെറുവണ്ണൂർ), സിജി പാവങ്ങാട് (വാദി ഹുസ്ന ഹയർ സെക്കൻഡറി സ്കൂൾ, എളേറ്റിൽ വട്ടോളി), സ്മിത വട്ടോളിബസാർ (ഐ.എസ്.ആർ.ഒ തിരുവനന്തപുരം). സഹോദരങ്ങൾ: പത്മനാഭൻ, സുധാകരൻ, തങ്കമണി (കരുവിശ്ശേരി), മോഹനൻ, പരേതരായ ദേവകി (തുരുത്യാട്), സൗമിനി (നന്മണ്ട). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.