കൊയിലാണ്ടി: അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് (29) നിര്യാതനായി. പിതാവ്: പരേതനായ രാധാകൃഷ്ണൻ. മാതാവ്: പരേതയായ രാജി. സഹോദരൻ: സേഹാൻ സോണി കൃഷ്ണരാജ്. കോഴിക്കോട് കേന്ദ്രീകരിച്ച് വേൾഡ് ഹാപ്പിനസ് ട്രസ്റ്റ് രൂപവത്കരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച പ്രിൻസ് പ്രഫഷനൽ ഫോട്ടോഗ്രാഫിയിൽ വിദഗ്ധനായിരുന്നു. ഏറെക്കാലമായി അർബുദം രോഗത്തിന് ചികിത്സയിലായിരുന്നു. നിരവധി പൊതു ചടങ്ങുകളിൽ ഹാപ്പിനസ് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നു. സായാഹ്ന വാർത്തകൾ ഉൾപ്പെടെയുള്ള മലയാള സിനിമകൾക്ക് നിശ്ചല ദൃശ്യമൊരുക്കിയ പ്രിൻസ് 2015ൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ പോസിറ്റിവിറ്റി ഈസ് ദ കീ ഓഫ് ഹാപ്പിനസ് എന്ന സന്ദേശവുമായി തന്റെ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.