മൊഗ്രാൽ: പെർവാഡ് കടപ്പുറത്ത് യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. പരേതരായ ഇസ്മായിൽ- നഫീസ ദമ്പതികളുടെ മകൻ പെർവാഡ് ഹൗസിൽ അഷ്റഫ് കുക്കാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം. ഭാര്യ: ഖദീജ. മക്കൾ: സദ, റിയാൻ, റിംഷാദ് (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഹനീഫ്, അബൂബക്കർ, റഫീഖ്, മൈമൂന, സുഹറ, ഖദീജ, ആയിഷ, പരേതരായ കരീം, കബീർ, ആമിന, റൈഹാന.