ഇരിട്ടി: പഴയ ബസ് സ്റ്റാൻഡിലെ പ്രിയ ഹോട്ടൽ ഉടമയും ആദ്യകാല ഹോട്ടൽ വ്യാപാരിയുമായ മുഴക്കുന്ന് മുടക്കോഴിയിലെ പ്രിയ നിവാസിൽ സി. വാസു (പ്രിയ വാസു -78) നിര്യാതനായി. ഹോട്ടൽ ഉടമകളുടെ സംഘടനയായ ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ഇരിട്ടി മേഖല കമ്മിറ്റി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സംഘടനയുടെ സംസ്ഥാന സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രസമിതിയുടെ ചെയർമാനായിരുന്നു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. മുഴക്കുന്നിലെ പരേതരായ കുഞ്ഞിക്കണ്ണന്റെയും ചാലി മന്ദിയുടെയും മകനാണ്. ഭാര്യ: സരോജിനി. മക്കൾ: പ്രവീൺ ചന്ദ്ര വാസു (പ്രിയ ഹോട്ടൽ ഇരിട്ടി), പ്രിയ വാസു, രശ്മി പ്രഭ വാസു. മരുമക്കൾ: ടി. മുരളി (ദുബൈ), സുജിത്ത് (മുഴക്കുന്ന്), പി.കെ. നിഷ (കോളാരി സച്ചിദാനന്ദ ബാലമന്ദിരം). സഹോദരങ്ങൾ: രവീന്ദ്രൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, ഗോവ), വേണുനാഥ് (ഹോട്ടൽ വ്യാപാരം), പവിത്രൻ (പ്രിയ ഹോട്ടൽ ഇരിട്ടി), വത്സല (വേങ്ങാട്), ജയശ്രീ, പരേതനായ ശ്രീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.