നാദാപുരം: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക കുനിങ്ങാട്ടെ പി. മീനാക്ഷി (89) നിര്യാതയായി. കേരള സംഗീത നാടക അക്കാദമി വൈസ്ചെയർമാനും നാടകകൃത്തും വടക്കൻപാട്ട് സമ്പാദകനുമായ പരേതനായ എം.സി. അപ്പുണ്ണി നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: പി. ഉണ്ണികൃഷ്ണൻ (ചെന്നൈ), ചരിത്രകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ്, പി. രാജാമണി (റിട്ട. ഏരിയ മാനേജർ, ഫൈസർ, മുംബൈ). മരുമക്കൾ: സുമ, പത്മജ, തുളസി.