മടവൂർ: രാമൻകുന്നത്ത് ഹൈദർ മൗലവി (75) നിര്യാതനായി. മടവൂർ മസ്ജിദുൽ മനാറിൽ 50 വർഷത്തോളം മുഅദ്ദിൻ ആയും മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യമാർ: പരേതയായ ആയിഷ, ജുമൈല. മക്കൾ: നജ്മുദ്ദീൻ (അധ്യാപകൻ, മലബാർ ജാമിഅ ഇസ്ലാമിയ), ഹസീന, നിയാസ്. മരുമക്കൾ: വി.എം. ബുഷ്റ (മക്കട), സൗദ (കൂട്ടാലിട), അബൂബക്കർ സിദ്ദീഖ് (ചോലക്കരത്താഴം).