തളി: തളിയിൽ കോവിലകത്ത് ദാക്ഷായണി പുള്ള്യാതിരി അമ്മ (91) നിര്യാതയായി. തളി എ.എൻ.എം.എം.യു.പി സ്കൂൾ മുൻ മാനേജരായിരുന്നു. ഭർത്താവ്: ഏഴിക്കര ഇല്ലത്ത് പരേതനായ നീലകണ്ഠൻ മൂസത് (റിട്ട. പ്രധാനാധ്യാപകൻ, തളി എ.എൻ.എം.എം യു.പി സ്കൂൾ). മക്കൾ: ഇന്ദിരാദേവി, അമ്മു, വസന്ത, ശങ്കരൻ (റിട്ട. അധ്യാപകൻ, എ.എൻ.എം.എം യു.പി സ്കൂൾ, തളി), സുധ. മരുമക്കൾ: മാത്യു, ശശീന്ദ്ര ശർമ, ഭാമ, രാധാകൃഷ്ണൻ, പരേതനായ ഹരിഹരവർമ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിനുശേഷം വീട്ടുവളപ്പിൽ.