തിരുനാവായ: കൊടക്കൽ പരേതരായ ചിറക്കൽ പോൾ-ജൂലിയറ്റ് ദമ്പതികളുടെ മകൻ ഫ്രെഡ്രിക് യേശുദാസ് (78) നിര്യാതനായി. ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. കായികാധ്യാപകനായിരുന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ, തിരുനാവായ സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം കൊടക്കൽ ബ്രാഞ്ച് സെക്രട്ടറി, തിരുനാവായ ബ്രാഞ്ച് കമ്മിറ്റി അംഗം, കെ.എസ്.ടി.എ അംഗം, കായികാധ്യാപക സംഘടന അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. അധ്യാപിക സൂസി ഫ്രെഡ്രിക്. മക്കൾ: ആഖി ഫ്രെഡ്രിക്, അരുൺ ഫ്രെഡ്രിക്. മരുമക്കൾ: ഷീബ ആഖി, സോണിയ അരുൺ.