ഗുരുവായൂർ: മലേഷ്യൻ ടവർ ഉടമയും ദീർഘകാലം മലേഷ്യയിൽ വ്യാപാരിയുമായിരുന്ന തിരുവെങ്കിടം തറയിൽ ഖാദർ ഹാജി (90) നിര്യാതനായി. ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റാണ്.
ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ശറഫുദ്ദീൻ, കെ.പി.എ. റഷീദ് (ഗുരുവായൂർ നഗരസഭ കൗൺസിലർ), റംലത്ത്, വാഹിദ(അബൂദബി). മരുമക്കൾ: അബ്ദുൽ റസാഖ് (കോട്ടപ്പടി, മിലൻ ഓഡിറ്റോറിയം), താഹിർ (അബൂദബി), സൗദ, ഷാനിബ.