കരുവാരകുണ്ട്: പുൽവെട്ടയിലെ പരേതനായ കുണ്ടുകാവിൽ കോയ ഹാജിയുടെ മകൻ മുഹമ്മദ് (ബാപ്പുട്ടി- 75) നിര്യാതനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കരുവാരകുണ്ട് പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡന്റ്, മുസ് ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി അംഗം, പണത്തുമ്മൽ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പുൽവെട്ട, പയ്യാക്കോട് വാർഡുകളിൽ നിന്നായി പത്തു വർഷക്കാലം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ശഹീദ, അൻവർ, ഖമറുന്നിസ, നൂർജഹാൻ. മരുമക്കൾ: അബ്ദുൽ നാസർ, ഹനീഫ, സക്കീർ ഹുസൈൻ, ഷാഹിന.