കല്ലടിക്കോട്: വീട്ടിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കാരാകുറുശ്ശി കിളിരാനി കരിമ്പനക്കൽ വീട്ടിൽ ഷറഫുദ്ദിന്റെ മകൻ മുഹമ്മദ് ഇർഫാൻ (12) ആണ് മരിച്ചത്.
വെള്ളിയാഴ്ച വീട്ടിലായിരുന്നു സംഭവം. ഉടൻ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് മരിച്ചത്. വാഴമ്പുറം എ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. കല്ലടിക്കോട് പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: റഷീദ. സഹോദരങ്ങൾ: സെറാ മർയം, ഐറാ മർയം.