വൈത്തിരി: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോഴിക്കോട് സഭാംഗമായ സിസ്റ്റർ നിർമല (87) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വൈത്തിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. പരേതരായ വെളിമാനം ഇരുത്തേപ്പറന്നോലിൽ അബ്രഹാം ത്രേസ്യ ദമ്പതികളുടെ മൂത്ത മകളാണ്. സഹോദരങ്ങൾ: മാത്യു, മറിയക്കുട്ടി , സിസ്റ്റർ എൽസിറ്റ, ജോസഫ്. മംഗലാപുരം എച്ച്.ഐ.എം കോൺവെന്റ് ജെപ്പു, ഹൗസ് ഓഫ് പ്രൊവിഡൻസ് എറണാകുളം, സ്റ്റെല്ല മാരീസ് ബംഗളൂരു, ഗുഡല്ലൂർ ഫാത്തിമ, സെന്റ് ജെമ്മാസ് മലപ്പുറം, സെന്റ് വിൻസെന്റ് ഹോം കോഴിക്കോട്, എച്ച്.ഐ.എം വൈത്തിരി, സേക്രട്ട് ഹാർട്ട് പയ്യോളി, സെന്റ് മൈക്കിൾസ് കുഞ്ഞിമംഗലം എന്നിവിടങ്ങളിൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.