ഗൂഡല്ലൂർ: പാടന്തറയിലെ സി.ആർ. കൃഷ്ണൻ (റിട്ട. സൂപ്രണ്ട്, ഫിഷറീസ് വകുപ്പ്, 81) നിര്യാതനായി. മൗണ്ടാടൻ ചെട്ടി സമുദായത്തിന്റെ ഉപദേഷ്ടാവും മുൻ പ്രസിഡന്റുമായിരുന്നു. മൗണ്ടാടൻച്ചെട്ടി സമൂഹ വരലാറ് എന്ന പേരിൽ പുസ്തകം എഴുതിയിട്ടുണ്ട്. ഭാര്യ: വസന്തലീല. മക്കൾ: രഘുനാഥൻ, ഗീത. മരുമക്കൾ: കൃഷ്ണൻ, ജയന്തി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കറക്കപാളി ചുണ്ടവയലിലെ തറവാട്ട് വളപ്പിൽ.