പാലക്കാട്: താരേക്കാട് വിനായക നഗർ സുദക്ഷിണയിൽ വെട്ടിയാട്ടിൽ രവീന്ദ്രനാഥ മേനോൻ (84) നിര്യാതനായി. പഞ്ചാബ് നാഷനൽ ബാങ്ക് ജി.ബി. റോഡ് പാലക്കാട് ശാഖയിൽ ദീർഘകാലം കാഷ്യറായിരുന്നു. ഭാര്യ: റിട്ട. പ്രഫസർ കെ.പി. യമുനാ ദേവി (വിക്ടോറിയ കോളജ്, പാലക്കാട്). മക്കൾ: ഡോ. ജയകൃഷ്ണൻ (ജില്ല ആയുർവേദ ആശുപത്രി, പാലക്കാട്), ഡോ. ശ്രീദേവി (കോഴിക്കോട്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.