വേങ്ങര: കുറുവിൽകുണ്ട് ഗ്യാസ് റോഡിലെ പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജിയുടെയും കദിയുമ്മയുടെയും മകൻ കുഞ്ഞിമുഹമ്മദ് (52) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: സഫിയ.
മക്കൾ: നാജിയ നസ്റിൻ (അധ്യാപിക, മലബാർ കോളജ്, മാലാറമ്പ്), മുഹമ്മദ് നജീം. മരുമകൻ: മുഹമ്മദ് ശജാബ് പരപ്പനങ്ങാടി. സഹോദരങ്ങൾ: സൈതലവി, സഫിയ, ഇസ്മായിൽ, അബ്ദുസ്സലാം. ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.