പൊന്നാനി: പ്ലസ്ടു അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപിക തൃശൂർ വടക്കേക്കാട് സ്വദേശി ബീവി കീക്കോട്ട് ബിന്ദുവാണ് (53) മരിച്ചത്. ഉച്ചഭക്ഷണശേഷം വിദ്യാർഥിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വടക്കേക്കാട് ഞമനങ്ങാട് ഐ.സി.എ സ്കൂളിന് സമീപമാണ് താമസം. പിതാവ്: പരേതനായ ആറ്റുപുറം കീക്കോട്ട് സയ്യിദ് ഹൈദ്രോസ്. മാതാവ്: അറക്കൽ അമീന. മകൻ: ആദിൽ (ന്യൂസിലൻഡ്). മരുമകൾ: ഫാഇസ. സഹോദരങ്ങൾ: മുഹമ്മദ് തങ്ങൾ, ഫൗസിയ ബീവി, സയ്യിദ് ഹാരിസ് (അക്ഷര കോളജ്, വടക്കേക്കാട്). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വടക്കേക്കാട് കല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.