ഏഴിലോട്: എടാട്ടെ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ യു. ദാമോദരൻ (80) നിര്യാതനായി. ആദ്യകാല സി.പി.എം പാർട്ടി പ്രവർത്തകനും എടാട്ട് ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: പി. ഇന്ദിര (സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, കുഞ്ഞിമംഗലം പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, കുഞ്ഞിമംഗലം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ). മക്കൾ: രത്നകുമാരി, രാഗേഷ്, ബാബു (ഇരുവരും ഡ്രൈവർമാർ). മരുമക്കൾ: യു. ലക്ഷ്മണൻ (ലോറി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് യൂനിയൻ -സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം), ലീന (എടാട്ട് പറമ്പത്ത്), ഷീന (വെങ്ങര). സഹോദരങ്ങൾ: മാണിക്കം, പരേതരായ കല്യാണി, നാരായണി, മാധവി, പാറു, നാരായണൻ.