ഇരിട്ടി: മാടത്തിയിലെ ചെറുവാരി ഹൗസിൽ ദിജ ദിലീപ് (32) നിര്യാതയായി. ഉളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു. മാടത്തിയിലെ ചെറുവാരി വേണുവിന്റെയും വിലാസിനിയുടെയും മകളാണ്. ഭർത്താവ്: ദിലീപ് (സി.പി.എം മലപ്പൊട്ട് ബ്രാഞ്ചംഗം, ഇലക്ട്രീഷ്യൻ, അമല ആശുപത്രി, ഇരിട്ടി). മക്കൾ: ദീൻദയാൽ (വിദ്യാർഥി), ധ്വനി. സഹോദരി: ദിവ്യ (നഴ്സ് കണ്ണൂർ).