വടകര: മുസ്ലിം ലീഗ് മുക്കാളി ശാഖ കമ്മിറ്റി പ്രസിഡന്റും ജീവ കാരുണ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായിരുന്ന മുക്കാളി ഖൈറിൽ ഖാദർ ഏറാമല (67) നിര്യാതനായി. മുക്കാളി ദാറുൽ ഉലൂം അസോസിയേഷൻ കമ്മിറ്റി മുൻ അംഗം, കെ.എം.സി.സി ദുബൈ കമ്മിറ്റി വടകര മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഹൈറുനിസ. മക്കൾ: മുഹമദ് ഷാനിർ, സന ഖാദർ (ഇരുവരും ദുബൈ). മരുമകൻ: റഫാത്ത് ഹാദിൽ (ദുബൈ). സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ അഹമദ്, ഖദീജ.