മാവൂർ: കെട്ടിൽ താമസിക്കും കടുക്കാഞ്ചേരി അബ്ദുല്ല (72) നിര്യാതനായി. ഗ്രാസിം ഫാക്ടറി റിട്ട. ജീവനക്കാരനാണ്. എച്ച്.എം.എസ് മുൻ ജനറൽ സെക്രട്ടറി, സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കൾ: അൻവർ അലി കിണാശ്ശേരി, ഷമീം, ഷാനവാസ് (ഇരുവരും ദുബൈ). മരുമക്കൾ: റുബീന കിണാശ്ശേരി, ശബ്ന കക്കോടി, അദീബ കാട്ടില പീടിക. സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ് (ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസ്), അബ്ദുറഹിമാൻ, ആയിഷ, ആമിന. മയ്യിത്ത് നമസ്കാരം രാവിലെ 10.30ന് മാവൂർ ടൗൺ മസ്ജിദിൽ. ഖബറടക്കം രാവിലെ 11ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.