വടകര: സി.പി.എം മുൻ വടകര ഏരിയ കമ്മിറ്റി അംഗവും വടകര നഗരസഭ വൈസ് ചെയർമാനുമായിരുന്ന മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ.പി. ബാലൻ മാസ്റ്റർ (76) നിര്യാതനായി. ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. നിലവിൽ സി.പി.എം മാക്കൂൽ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ദീർഘകാലം സി.പി.എം നടക്കുതാഴ ലോക്കൽ സെക്രട്ടറിയായിരുന്നു. നടക്കുതാഴ സർവിസ് സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു വടകര ഏരിയ പ്രസിഡന്റ്, കൊപ്ര തൊഴിലാളി യൂനിയൻ ഭാരവാഹി, സി.ഡബ്ല്യു.എഫ്.ഐ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ബുധനാഴ്ച രാത്രി എട്ടുമുതൽ ഒമ്പതുവരെ പുതിയാപ്പ് എം. ദാസൻ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. ഭാര്യ: സത്യഭാമ (റിട്ട. അധ്യാപിക കാരക്കാട് എൽ.പി സ്കൂൾ, നഗരസഭ മുൻ കൗൺസിലർ). മക്കൾ: ജോബിഷ് (സോഫ്റ്റ് വെയർ എൻജിനീയർ യു.എസ്.എ), ജോത്സന (ഇൻസ്പെക്ടർ സഹകരണ വകുപ്പ് എ.ആർ ഓഫിസ് വടകര), ജിജിൻ (അധ്യാപകൻ മേപ്പയിൽ എസ്.ബി സ്കൂൾ ). മരുമക്കൾ: രോഹിണി (യു.എസ്.എ), റൂബി ( കേരള ബാങ്ക്), അമൃത. സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ഗംഗാധരൻ, പരേതരായ ദേവി, ശാന്ത. സംസ്കാരം ബുധനാഴ്ച രാത്രി 10ന് മാക്കൂൽ പീടികയിലെ വീട്ടുവളപ്പിൽ.