നാദാപുരം: കുറുവന്തേരിയിലെ മുതിർന്ന സി.പി.എം നേതാവും തൂണേരി ബ്ലോക്ക് മുൻ പ്രസിഡന്റും പൂവംവയൽ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായിരുന്ന വയലിൽ വി. ദാമു മാസ്റ്റർ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീല, ഗീത, ഷീജ (അധ്യാപിക, പൂവംവയൽ എൽ.പി സ്കൂൾ), ഷാജി. മരുമക്കൾ: രാജൻ (റിട്ട. അധ്യാപകൻ, പൊയിലൂർ), ദിനേശൻ (റിട്ട. അധ്യാപകൻ, ചമ്പാട്), ഉഷസ് (സൈന്റിസ്റ്റ്, ബംഗളൂരു), പരേതനായ ജയരാജ്.