ആലത്തൂർ: കുളിക്കാനായി പോയയാളെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പഴമ്പാലക്കോട് വാണിയത്തറയിൽ പരേതനായ നടരാജന്റെ മകൻ സെന്തിൽകുമാറാണ് (50) മരിച്ചത്. ഗായത്രി പുഴയിലെ പഴമ്പാലക്കോട് ചാട്ടപ്പാറ പാണ്ടി കടവിൽ ബുധനാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.
വെള്ളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സെന്തിൽകുമാറിനെ നാട്ടുകാർ പഴമ്പാലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും.
ആലത്തൂർ വെങ്ങന്നൂരിൽ ചായക്കടയിലെ ജോലിക്കാരനാണ്. ഭാര്യ: രാജേശ്വരി. മക്കൾ: സന്ധ്യ, നടരാജൻ, സ്നേഹ.