കണ്ണൂർ: ജനതാദൾ മുൻ ജില്ല ട്രഷററും ജനതാദൾ (യു) സംസ്ഥാന കമ്മിറ്റി അംഗവും ആർ.ജെ.ഡി നേതാവുമായ തില്ലേരി എം. അഹമ്മദ് (75) നിര്യാതനായി. കണ്ണൂർ അഹമ്മദിയ ജമാഅത്ത് അംഗവും പഴയകാല വ്യാപാരി വ്യവസായി നേതാവും മർച്ചന്റ്സ് ചേംബർ സ്ഥാപകാംഗവും കണ്ണൂർ ജില്ല കോൺട്രാക്റ്റ് കോ-സൊസൈറ്റി ഡയറക്ടറുമാണ്. പരതേരായ സുബൈറിന്റെയും റാബിയയുടെയും മകനാണ്. ഭാര്യ: മുബാറക്ക അഹമ്മദ്. മക്കൾ: ഷബീർ അഹമ്മദ്, ഷാഹിൻദ. മരുമക്കൾ: ഷഫാക്ക്, ഫർഹാന. സഹോദരങ്ങൾ: അബ്ദുല്ല, സുബൈർ, ആയിശബി, കുഞ്ഞാമിന, ആബിദ, പരേതനായ ഹസ്സൻകോയ.