തളിപ്പറമ്പ്: ഏഴാം മൈൽ സ്വദേശി വേളിപാറ സ്ട്രീറ്റ് ഒന്നിൽ താമസിക്കുന്ന കെ.എൻ. അബ്ദുൽ റഷീദ് (58) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കൾ: റാനിയ റഷീദ്, റജിയ റഷീദ്, റന റഷീദ്, റിഥ റഷീദ്. മരുമകൻ: സഫ്വാൻ. സഹോദരങ്ങൾ: ജമീല, ആയിഷ, സുഹറ, ഹഫ്സത്ത്, ജാഫർ (കുവൈത്ത്), പരേതയായ ആരിഫ.