കല്യാശ്ശേരി: മുൻ കല്യാശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാങ്ങാട് തെരു സ്വദേശി പച്ച ഗോവിന്ദൻ (93) നിര്യാതനായി. പാപ്പിനിശ്ശേരി വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് തൊഴിലാളിയായിരുന്നു. മാങ്ങാട് എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രം സെക്രട്ടറി, സീനിയർ സിറ്റിസൺസ് ഫോറം മാങ്ങാട് യൂനിറ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: ദിനേശൻ, സജീവൻ, ശ്രീജ. മരുമക്കൾ: ഷൈമ (എടക്കാട്), സ്മിത (തൃപ്പൂണിത്തറ), ചന്ദ്രൻ (മാങ്ങാട്). സഹോദരങ്ങൾ: നാരായണി, നാരായണൻ കാരണവർ, കല്യാണി, കാർത്യായനി, ദാമോദരൻ. വ്യാഴാഴ്ച രാവിലെ 11ന് ഭൗതിക ശരീരം മാങ്ങാട് തെരുവിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന്, മാങ്ങാട് തെരു സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.