കണ്ണൂർ: ചാലാട് കൊട്ടാരംമീത്തൽ സുബൈറിന്റെയും ഷഹർബാനുവിന്റെയും മകൻ കെ.പി. ഇർഷാദ് (36) നിര്യാതനായി. പ്രവാസിയായ ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിലേക്ക് വരുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. 15 വർഷമായി ദുബൈയിൽ പാരിസ് ഗ്രൂപ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്. ഭാര്യ: അഫ്നാസ്. സഹോദരങ്ങൾ: റോസ്ന, റസ്മില, റഹ്ന.