കോഴിക്കോട്: ഫോട്ടോഗ്രാഫർ ബംഗാളി വീട്ടിൽ അക്ബർ പാഷ (57 -കേനോൺ സ്റ്റുഡിയോ) ചാലപ്പുറം വഹീദാസിൽ നിര്യാതനായി. പരേതനായ കുണ്ടുങ്ങൽ വലിയകത്ത് അബ്ദുല്ലക്കോയയുടെയും ബംഗാളി വീട്ടിൽ ഉമ്മാത്തബിയുടെയും മകനാണ്. ഭാര്യ: കൊശാനി വീട്ടിൽ എസ്.കെ.വി. വഹീദ. മക്കൾ: ഇംദാദ് പാഷ (ദുബൈ), ദാനിയ, റിയാൻ പാഷ. സഹോദരങ്ങൾ: ബി.വി. ശെരീഫ്, ബഷീർ (ദമ്മാം), നസീം (നച്ചു), ഹാഷിം (ദുബൈ), റിയാസ്, ഷൗക്കത്ത്.