മുക്കം: മലാംകുന്ന് കുറ്റ്യോടൻ മുഹമ്മദ് (87) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9ന് തണ്ണീർപൊയിൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. ഏറെക്കാലം മുക്കം ടൗണിലെ പോർട്ടർ ആയിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ സലാം, കോയ മുസ്ലിയാർ, ഹഫ്സത്ത്. മരുമക്കൾ: പാത്തുമ്മ, സൈഫു, സാഹിദ, ടി.കെ. മുഹമ്മദ്, ഫാത്തിമ്മ, സുഹ്റ.